കലയുടെ പൂരത്തിന് കൊടിയിറങ്ങി. വീണ്ടും ഇരിങ്ങാലക്കുട.

നാല്  ദിനങ്ങളിലായി തൃശ്ശൂരില്‍  നടന്നു  വന്ന തൃശൂര്‍  റവ ന്യൂ  ജില്ലാ  കലോത്സവത്തിന്  കൊടിയിറങ്ങി . ഇരിങ്ങാലക്കുട വീണ്ടും വിജയികളായിരിക്കുന്നു. യു .പി , എച്ച് .എസ് ., എച്ച് .എസ് .എസ് വിഭാഗങ്ങളില്‍  വ്യക്തമായ  ആധിപത്യത്തോടെയാണ്  ഇത്തവണ ഇരിങ്ങാലക്കുട  കലാ കിരീടം  നില നിര്‍ത്തിയിരിക്കുന്നത് . യു .പി .വിഭാഗത്തില്‍ 137 പോയിന്റും , എച്ച് .എസ് . വിഭാഗത്തില്‍ 320 പോയിന്റും  എച്ച് .എസ് .എസ്  വിഭാഗത്തില്‍ 377 പോയിന്റുമാണ്  ഇവര്‍  നേടിയത് .
യു .പി .വിഭാത്തില്‍ 125 പോയിന്റോടെ ചേര്‍പ്പ്‌ രണ്ടാം  സ്ഥാനത്തും 121 പോയിന്റു നേടിയ കൊടുങ്ങല്ലുര്‍ മൂന്നാം സ്ഥാനവും നേടി .
ഹൈസ്കൂള്‍ വിഭാഗത്തില്‍ 298 പോയിന്റോടെ തൃശൂര്‍  ഈസ്റ്റ്  രണ്ടാം  സ്ഥാനത്തും 284 പോയിന്റു നേടിയ ചാലക്കുടി  മൂന്നാം സ്ഥാനവും നേടി .
എച്ച് .എസ് .എസ്  വിഭാത്തില്‍ 356 പോയിന്റോടെ തൃശൂര്‍  വെസ്റ്റ്  രണ്ടാം  സ്ഥാനത്തും 333 പോയിന്റു നേടിയ തൃശൂര്‍  ഈസ്റ്റ്  മൂന്നാം സ്ഥാനവും നേടി .


സംസ്ക്രുതോല്സവം ഹൈസ്കൂള്‍ വിഭാഗത്തില്‍  89 പോയിന്റുമായി ഇരിങ്ങാലക്കുട ഉപജില്ല ചാമ്പ്യന്‍മാരായി ചേര്‍പ്പ്  ഉപജില്ല   84 പോയിന്റുമായി രണ്ടാം സ്ഥാനത്തും വെസ്റ്റ്‌  ഉപജില്ല  79 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി


സംസ്ക്രുതോല്സവം യു .പി  വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍  80 പോയിന്റുമായി ചേര്‍പ്പ്  ഉപജില്ല ചാമ്പ്യന്‍മാരായി ഇരിങ്ങാലക്കുട  ഉപജില്ല , തൃശൂര്‍ വെസ്റ്റ്‌  ഉപജില്ല എന്നിവര്‍   78 പോയിന്റുമായി രണ്ടാം സ്ഥാനത്തും മാള   ഉപജില്ല 55 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .  

 അറബി കലോത്സവത്തില്‍  ഹൈസ്കുള്‍ വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍ (19)  85 പോയിന്റുമായി വലപ്പാട്  ഉപജില്ല ചാമ്പ്യന്‍മാരായി.   കൊടുങ്ങല്ലൂര്‍ , ചാവക്കാട്  ഉപജില്ലകള്‍ 79 പോയിന്റുമായി രണ്ടാം സ്ഥാനത്തും വടക്കാഞ്ചേരി  ഉപജില്ല 75 പോയിന്റുമായി  മൂന്നാംസ്ഥാനവും കരസ്ഥമാക്കി

 അറബി കലോത്സവത്തില്‍ യു .പി  വിഭാഗത്തിലെ മുഴുവന്‍ മത്സരങ്ങളും  പൂര്‍ത്തിയായപ്പോള്‍  (13) ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍  61 പോയിന്റുമായി ഇരിങ്ങാലക്കുട, വലപ്പാട്  ഉപജില്ലകള്‍  ചാമ്പ്യന്‍മാരായിവടക്കാഞ്ചേരി  ഉപജില്ല 60 പോയിന്റുമായി രണ്ടാം സ്ഥാനത്തും കൊടുങ്ങല്ലൂര്‍ , കുന്നംകുളം  ഉപജില്ലകള്‍ 59 പോയിന്റുമായി മൂന്നാംസ്ഥാനവും കരസ്ഥമാക്കി .